ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട നിയമപരവും നടപടിക്രമപരവുമായ വിഷയങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് സമഗ്രമായ അവബോധവും വ്യക്തതയും ഉറപ്പാക്കുന്നതിനായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ അഡ്വ. ......
ദോഹ: മലപ്പുറം ജില്ലക്കാരായ ഖത്തർ പ്രവാസികളുടെ വിവിധ മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും അംഗീകാരമായി ഡയസ്പോറ ഓഫ് മലപ്പുറം ഏർപ്പെടുത്തിയ ഡോം ഖത്തർ എക്സലൻസ് അവാർഡുകൾ മൽഹാർ സീസൺ 3 യുടെ വേദിയിൽ വിതരണം ചെയ്തു.
കല, സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം, കായികം എന്നീ നാല് മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്. സാമൂഹിക പ്രവർത്തനത്തിന് ഡോ. ......
ചെങ്ങന്നൂർ.
സബറീജനിൽപ്പെട്ട പുലിയൂർ വൈഎംസിഎ യിൽ സ്വാതന്ത്ര്യസമര സേനാനി കുടിലിൽ ജോർജിനെ അനുസ്മരിച്ചു. കുടിലിൽ ജോർജിന്റെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ......

ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നശാ മുക്ത ഭാരത് അഭിയാന്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ കളക്ടർ പ്രിയങ്ക ജി. വിതരണം ചെയ്തു.
കാക്കനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡ്രോയിംഗ്, പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ജില്ലാ കളക്ടർ സമ്മാനിച്ചു. ഒന്നാം സ്ഥാനത്തിന് 5,000 രൂപയും രണ്ടാം സ്ഥാനത്തിന് 3,000 രൂപയും മൂന്നാം സ്ഥാനത്തിന് 2,000 രൂപയുമാണ് ക്യാഷ് പ്രൈസായി നൽകിയത്.
പ്രസംഗ മത്സരത്തിൽ ചാത്യാത്ത് സെന്റ് ജോസഫ് എച്ച്.എസ്.എസിലെ ആന്റണി ഗർവാസിസ് ഒന്നാം സ്ഥാനവും അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിലെ ജുനൈറ്റ് ജുവൽ ജോബി രണ്ടാം സ്ഥാനവും തൃക്കാക്കര കാർഡിനൽ എച്ച്.എസ്.എസിലെ ഹംന മെഹ്റിൻ മൂന്നാം സ്ഥാനവും നേടി.
ഡ്രോയിംഗ് മത്സരത്തിൽ തൃക്കാക്കര കാർഡിനൽ എച്ച്.എസ്.എസിലെ അഗ്നേയ് ഒന്നാം സ്ഥാനവും അതേ സ്കൂളിലെ അതുൽ രണ്ടാം സ്ഥാനവും ദാറുൽ ഉലൂം വി.എച്ച്.എസ് & എച്ച്.എസ്.എസിലെ ഖദീജ ഇനായ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി, എൻ.എം.ബി.എ കോർഡിനേറ്റർ ഡോ. ......
പയസ് ഗേൾസ് ഹൈസ്ക്കൂൾ ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷന്റെ എട്ടാമത് വാർഷിക ആഘോഷം പ്രിയം 2026 കൂട്ടു കൂടാം മനമൊന്നായ് എന്ന ലക്ഷ്യവുമായി ഒക്ടോബർ 2 ന് കൊച്ചി മേയറും പൂർവ്വ വിദ്യാർത്ഥിയുമായ അഡ്വ.മിനി മോൾ വി കെ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.ജേക്കബ് പുതുശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.അസോസിയേഷൻ പ്രസിഡൻ്റ് സീന ടി സി അധ്യക്ഷത വഹിച്ചു.മിസ് ഫോട്ടോജെനിക് അർച്ചന ദാസ് വിശിഷ്ടാതിഥിയായിരുന്നു. ......
കൊച്ചി : കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയിലെ പുതിയ ടെര്‍മിനലുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ......
കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 341 -ാം ഓർമ്മപ്പെരുന്നാൾ ആചരിച്ചു. രാവിലെ വിശുദ്ധ കുർബാനായ്ക്ക് ഫാ.ഗീവർഗീസ് ജോൺസൺ മുഖ്യകാർമ്മികത്വം വഹിച്ചു. ......
കരയിലും വെള്ളത്തിലും ഒരേപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള (ആംഫിബിയസ്) ഇന്ത്യൻ കരസേനയുടെ ഏക ബ്രിഗേഡായ, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ 91 ഇൻഫൻട്രി ബ്രിഗേഡ്, തങ്ങളുടെ തങ്ങളുടെ വജ്രജൂബിലിയും രൂപീകരണത്തിന്റെ 60-ാം വാർഷികവും 2026 ഒക്ടോബർ 1 മുതൽ 3 വരെ തിരുവനന്തപുരത്ത് ആഘോഷിച്ചു. രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ സ്മരണയ്ക്കായി ബ്രിഗേഡ് യുദ്ധ സ്മാരകത്തിൽ 91 ഇൻഫൻട്രി ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യയ,അഡ്മിൻ കമാൻഡന്റ് സൂര്യ മുഖർജി, മറ്റു മുതിർന്ന സൈനിക ഉദോഗസ്ഥർ ജൂനിയർ കമ്മിഷൻഡ് ഓഫിസർമാർ പുഷ്പചക്രം അർപ്പിച്ചു.
1966-ൽ സെക്കന്തരാബാദിൽ രൂപീകരിക്കപ്പെട്ട ഈ ബ്രിഗേഡ്, 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലും ശ്രീലങ്കയിലെ 'ഓപ്പറേഷൻ പവനി'ലും പങ്കെടുത്തുവെന്ന സവിശേഷമായ നേട്ടത്തിന് ഉടമയാണ്. പരംവീർ ചക്ര, മഹാവീർ ചക്ര, വീർ ചക്ര, സേനാ യുദ്ധ സേവാ മെഡലുകൾ എന്നിവയുൾപ്പെടെയുള്ള ഉന്നത ധീരതാ പുരസ്കാരങ്ങൾ ഈ ബ്രിഗേഡിന് ലഭിച്ചിട്ടുണ്ട്. ......
കൊച്ചി: മലയാളികളുടെ ആഗോള സാമൂഹിക സാംസ്ക്കാരിക സംഘടനയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയും അന്തർദേശീയ വയോജന ദിനാഘോഷവും കളമശ്ശേരി ഹോപ്പ് വേൾഡ് വൈഡിൽ സംഘടിപ്പിച്ചു.ഹൈക്കോടതി മുൻ ഗവ പ്ലീഡർ അഡ്വ ബി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഗ്രേസി വർഗീസ് അധ്യക്ഷയായി. സംസ്ഥാന കോർഡിനേറ്റർ ഷാജി ഇടപ്പള്ളി , ജില്ലാ സെക്രട്ടറി വിജയൻ ടി ജി , അഷ്റഫ് ആലങ്ങാട് . ......